വലപ്പാട്: കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും, രണ്ട് മക്കൾക്കും പരിക്കേറ്റു. വലപ്പാട് ആശുപത്രിക്ക് സമീപം താമസിക്കുന്ന കണക്കം വീട്ടിൽ വിനു, മക്കളായ ശിവാനിക, നവനീത് കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ചൂലൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ 3 പേരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.