മുല്ലശ്ശേരി: തെങ്ങ് വീണ് പഞ്ചായത്തംഗത്തിൻ്റെ സ്കൂട്ടർ തകർന്നു. മുല്ലശ്ശേരി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുന്നത്തുള്ളി ദിൽന ധനേഷിന്റെ വീട്ടിലെ തെങ്ങ് വീണതിനെത്തുടർന്ന് സ്കൂട്ടർ തകർന്നത്. ബുധനാഴ്ച വൈകീട്ട് മുളഞ്ചേരി കുളത്തിന് സമീപം ഇവർ താമസിക്കുന്ന വീടിനു മുന്നിലാണ് അപകടം. പുറത്തു പോയിവന്ന ദിൽന സ്കൂട്ടർ പാർക്ക് ചെയ്ത് ഇറങ്ങി മിനിറ്റുകൾക്കകം തെങ്ങിൻ്റെ അടിഭാഗം മുറിഞ്ഞ് വീഴുകയായിരുന്നു. തലനാരിഴക്കാണ് പഞ്ചായത്ത് അംഗം രക്ഷപ്പെട്ടത്. വീടിൻ്റെ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉണ്ടായിരുന്നെങ്കിലും കേടുപാടുകൾ ഒന്നും സംഭവിച്ചില്ല. അപകടത്തിന് കാരണമായ തെങ്ങ് പിന്നീട് മുറിച്ചു മാറ്റി.