പാവറട്ടി: കേരള കോൺഗ്രസ് നേതാവും കോട്ടയം എം.പിയുമായ ഫ്രാൻസിസ് ജോർജിന് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ തുലാഭാരം നടത്തി. 79 കിലോ ഇളനീർ കൊണ്ടാണ് തുലാഭാരം നടത്തിയത്. കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ കോട്ടയത്ത് നിന്ന് മത്സരിക്കുന്ന സമയത്ത് കേരള കോൺഗ്രസ് പാർട്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ.ജെ. ലിയോ വഴിപാട് നേർന്നിരുന്നു.
ആയതിന്റെ അടിസ്ഥാനത്തിലാണ് എം.പി തീർത്ഥ കേന്ദ്രത്തിൽ എത്തിയത്. പാവറട്ടി തീർത്ഥകേന്ദ്രം വികാരി ഫാദർ ആൻറണി ചെമ്പകശ്ശേരി കൈക്കാരന്മാരായ ആൻ്റോ വർഗീസ്, സാബു ജോർജ്, സിമൻറ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻറ് എ.സി. ജോർജ്, പി.ജെ. ജോസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓ.ജെ. ഷാജൻ, മിനി ലിയോ, പാവറട്ടി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആന്റോ ലിജോ, പാവറട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സലാം വെന്മേനാട് വൈസ് പ്രസിഡൻറ് സി.കെ. തോബിയാസ്, ഒ.ജെ. സെബാസ്റ്റ്യൻ ,വി.ജെ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.