ചാവക്കാട്: ഡ്രൈ ഡേയിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പരിസരത്ത് സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയയാൾ പിടിയിൽ. ചാവക്കാട് ബ്ലാങ്ങാട് കാളിരകത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് വാടാനപ്പള്ളി എക്സൈസ് സർക്കിൾ ടീം പിടികൂടിയത്. ഇയാളിൽ നിന്ന് 25 കുപ്പി മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം ഇവിടെ പരിശോധന ക്കെത്തിയത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ദീബോസ്, ഫൽഗുണൻ, സിവിൽ എക്സൈസ് ഓഫീസർ ബിബിൻ ചാക്കോ, എക്സൈസ് ഡ്രൈവർ ഗിരീഷ് എന്നിവർ പങ്കെടുത്തു.
next post