News One Thrissur
Kerala

ചേറ്റുവ പാലത്തിനു മുകളിൽ ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്.

ചേറ്റുവ: ദേശീയപാത 66 ചേറ്റുവ പാലത്തിനു മുകളിൽ ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ 5 മണിയോയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനത്തിന്റെയും മുൻഭാഗം ഭാഗികമായി തകർന്നു. കർണാടക ബെല്ലാരിയിൽ നിന്നും മുളകുമായി മട്ടാഞ്ചേരിയിലേക്ക് വന്നിരുന്ന പിക്കപ്പ് വാനും സ്വകാര്യ കൊറിയർ കമ്പനിക്കു വേണ്ടി സർവീസ് നടത്തുന്ന ഗുഡ്സ് വാനുമാണ് കൂട്ടിയിടിച്ചത്.

പിക്കപ്പ് വാൻ സ്വദേശി കർണാടക സ്വദേശി മുഹിയദ്ധീൻ, ഗുഡ്സ് വാഹന ഡ്രൈവർ നടുവന്നൂർ സ്വദേശി ഷെഫീക്ക്, വയനാട് സ്വദേശി റോബിൻ, ചാലക്കുടി സ്വദേശി വിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവർ മുഹിയദ്ധീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ കാലിന് സാരമായ പരിക്കുണ്ട്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസ് ക്രെയിൻ എത്തിച്ച് വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനർ സ്ഥാപിച്ചത്.

Related posts

സുജിത്ത് അന്തരിച്ചു.

Sudheer K

വിനോദ് കുമാർ അന്തരിച്ചു.

Sudheer K

ദാക്ഷായണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!