News One Thrissur
Updates

ഓൺലൈൻ തട്ടിപ്പ്: കയ്പമംഗലത്ത് നിന്നും 46 ലക്ഷം തട്ടിയ സംഘം അറസ്റ്റിൽ

കയ്‌പമംഗലം: ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ കയ്‌പമംഗലം മൂന്നുപീടിക സ്വദേശിയും നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം കടക്കൽ സ്വദേശികളായ അബ്ദുൾ അയൂബ് (25), ഷിനാജ്, അസ്‌ലം (21) തിരുവനന്തപുരം അനാട് സ്വദേശി ഷഫീർ (29), എന്നിവരാണ് പിടിയിലായത്. പ്ലക്‌സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.

ആപ്പ് വഴി സിനിമകൾക്ക് റിവ്യൂ എഴുതി നൽകിയാൽ വൻ തുക പ്രതിഫലം വാഗ്ദ‌ാനം ചെയ്‌താണ് തട്ടിപ്പ്, കയ്‌പമംഗലം സ്വദേശിക്ക് ആദ്യം പ്രതിഫലം കിട്ടിയെങ്കിലും പിന്നീട് നിക്ഷേപം നടത്തിയാൽ കൂടുതൽ തുക നേടാം എന്ന ഓഫർ ലഭിച്ചതോടെയാണ് പരാതിക്കാരൻ പല തവണയായി 46 ലക്ഷം നിക്ഷേപിച്ചത്. എന്നാൽ പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പല സ്ഥലങ്ങളിൽ നിന്നായാണ് കയ്‌പമംഗലം സിഐ ഷാജഹാൻ, എസ്ഐ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്

Related posts

അന്തിക്കാട് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് തുറന്നു.

Sudheer K

രവീന്ദ്രനാഥൻ അന്തരിച്ചു

Sudheer K

നടൻ മേഘനാഥൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!