കാഞ്ഞാണി: തൃക്കുന്നത്ത് ശിവ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം. വ്യാഴാഴ്ച ഉച്ചയോടെ ഓട് പൊളിച്ച് അകത്തു കയറിയ കള്ളൻ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്നു. ഏകദേശം പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. മോഷണത്തിനുപയോഗിച്ച ഇരുമ്പു പൈപ്പുകളും ഉപകരണങ്ങളും സമീപത്ത് നിന്നും കണ്ടെത്തി. വൈകീട്ട് ക്ഷേത്ര നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി.
next post