News One Thrissur
Kerala

സില്‍വര്‍ വാറ്റു ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.

തൃശൂർ: കോലഴിയിൽ സില്‍വര്‍ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍. തൃക്കൂര്‍ കല്ലൂര്‍ പുത്തേന്‍ വീട്ടില്‍ കൊച്ചപ്പന്‍ മകന്‍ ഷിജോണിനെ (42 ) ആണ് കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍. നിധിന്‍ കെ.വിയും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പാടുക്കാട് തുരുത്ത് ഭാഗത്ത വാടക വീട്ടില്‍ ആണ് വാറ്റ് നടത്തിയിരുന്നത് പ്രതി വിയൂര്‍ പോലിസ് സ്റ്റേഷനിലെ പല ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. 5 വര്‍ഷക്കാലമായി പ്രതി പാടുക്കാട് ഭാഗത്ത് വാടകക്ക് വിടെടുത്ത് മാറി മാറി താമസിച്ച് വരുന്നു. ഇയാള്‍ വാറ്റുന്ന ചാരായത്തിന് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റായിരുന്നു.

പനം കല്‍ക്കണ്ടമാണ് ശര്‍ക്കരക്ക് പകരം ഉപയോഗിച്ചിരുന്നത്. കല്‍ക്കണ്ടം ഉപയോഗിച്ച് വാറ്റുന്ന ചാരായത്തിന് വീര്യം കുടും ഈ ചാരായത്തിന് മാര്‍ക്കറ്റില്‍ ഇരട്ടി വിലയാണ്. സില്‍വര്‍ ചാരായമെന്നാണ് മാര്‍ക്കറ്റില്‍ അറിയപ്പെടുന്നത്. 3.5 ലിറ്റര്‍ ചാരായവും വലിയ വാറ്റ്‌സെറ്റും ഇരുമ്പിന്റെ ഗ്യാസ് സ്റ്റൗ ഉം പിടിച്ചെടുന്നതില്‍ പെടും. ഓണക്കാലത്ത് വലിയ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നെന്ന് പ്രതി പറഞ്ഞു. അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്ന് വരുന്നു. സംഘത്തില്‍ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം. സജീവ് ടി ആര്‍ സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സുധീര്‍കുമാര്‍, മീരാസാഹിബ്, രതീഷ്. പി, സിവില്‍ എക്‌സൈസ് ഓഫിസര്‍ ശരത് കെ. വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ അമിത.കെ എന്നിവരും ഉണ്ടായരുന്നു.

Related posts

വൃദ്ധസദനത്തിലെ കുടിവെള്ളം മുടക്കി വാട്ടർ അതോറിറ്റി.

Sudheer K

ചാവക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Sudheer K

അന്തിക്കാട് പള്ളിയിൽ ഊട്ടുതിരുനാളിന് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!