പെരിങ്ങോട്ടുകര: പുത്തൻപീടികയിൽ രണ്ടു ദിവസം മുൻപ് കാണാതായ 71-കാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ. പുത്തൻപീടിക വടക്കുംമുറി പുളിപ്പറമ്പിൽ പരേതനായ ഷൺമുഖന്റെ ഭാര്യ ഓമന (71)യുടെ മൃതദേഹമാണ് വ്യാഴാഴ്ച 5മണിയോടെ വീടിന് ഒരു കിലോമീറ്റർ അmeകനാലിൽ കണ്ടെത്തിയത്. ഈ മാസം 20-ന് ഇവരെ കാണാതായിരുന്നു. മൃതദേഹം കണ്ടെത്തിയ കനാലിൽ മുട്ടിന് താഴെ വരെ മാത്രമേ വെള്ളം ഉള്ളൂവെന്നതും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതുമാണ് സംശയത്തിന് കാരണം.
സംഭവത്തിൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന പരാതിയും ബന്ധുക്കൾക്കുണ്ട്. വ്യാഴാഴ്ച അതു വഴി വന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. കലുങ്കിൽ തടഞ്ഞുനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് മാലയും വളയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. കമ്മൽ നഷ്ടപ്പെട്ടിട്ടില്ല.