കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ആർക്കും പരിക്കില്ല.വടക്ക് ഭാഗത്തേക്ക് പോയിരുന്ന ടാങ്കർ ലോറി തെക്ക് ഭാഗത്തേക്ക് വന്നിരുന്ന ചരക്ക് ലോറിയുമായാണ് കൂട്ടിയിടിച്ചത്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കാളമുറി സെൻററിൽ ഒറ്റ വരിയിലൂടെയാണ് ഇരു ദിശകളിലേയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നത്. രാത്രി ഒൻപതോടെ അപകടമുണ്ടായത്. അപകടത്തെ ത്തുടർന്ന് കാളമുറി സെൻററിൽ ഗതാഗതം തടസപ്പെട്ടു.
previous post
next post