പെരിഞ്ഞനം: ബീച്ച് റോഡിൽ കാർ ഇലക്ട്രിസിറ്റി പോസ്‌റ്റിൽ ഇടിച്ച് അപകടം, യാത്രക്കാരിക്ക് പരിക്കുണ്ട്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു അടുത്താണ് രാത്രി പത്ത് മണിയോടെ അപകടമുണ്ടായത്. ഇടിച്ച കാറും ഇലക്ട്രിസിറ്റി പോസ്‌റ്റും റോഡിന് കുറുകെ കിടക്കുന്നതിനാൽ റോഡിൽ ഗതാഗതം ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്.
പടിഞ്ഞാറ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മൂന്ന്‌പീടിക ബീച്ച് റോഡ് വഴിയോ മറ്റ് വഴികളോ ഉപയോഗിക്കണം. കയ്‌പമംഗലം പോലീസും കെഎസ്ഇബി അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും പോസ്‌റ്റ് മാറ്റൽ നാളെയെ നടക്കുവെന്നാണ് അറിയുന്നത്.