News One Thrissur
Updates

എറവ് സെൻ്റ് തെരേസാസ് കപ്പൽപ്പള്ളിയിൽ 3 പവൻ്റെ സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു.

എറവ്: എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേ സ്യയുടെ സന്നിധിയിൽ ഒന്നര ലക്ഷത്തിലേറെ വില വരുന്ന 3 പവൻ്റെ സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു. ഇടവകാംഗമായ ചിറ്റിലപ്പിള്ളി മാത്തുണ്ണിയും കുടുംബവുമാണ് മകൻ്റെ വിവാഹത്തോടനുബന്ധിച്ച് ആഘോഷം ചുരുക്കി ഉപകാരസ്മരണയായി സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചത്.

സ്വർഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂ വർഷിക്കുമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാഗ്ദാനം യാഥാർഥ്യമായതിൻ്റെ പ്രതീകമായാണ് ഈ സമർപ്പണം നടത്തിയത്. സ്വർണം കൊണ്ടുള്ള ഇലകളും തണ്ടും അടക്കമുള്ള റോസാപ്പൂ പ്രത്യേകമായാണ് സ്വർണ്ണ ശിൽപികൾ നിർമ്മിച്ചിട്ടുള്ളത്.

Related posts

പുരസ്കാര ജേതാക്കൾക്ക് കാഞ്ഞാണിയിൽ പൗരാവലിയുടെ സ്നേഹാദരം.

Sudheer K

അന്തിക്കാട്ടു കുളത്തിൽ മീനുകൾ ചത്തു പൊന്തുന്നു.

Sudheer K

മൊയ്തീൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!