തൃശ്ശൂർ: സൂപ്പർമാർക്കറ്റിനു മുകളിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ കണ്ടെത്തി. ചെറുതുരുത്തി സെന്ററിലാണ് സംഭവം. ചെറുതുരുത്തി പോലീസ് സ്റ്റേഷനടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിന്റെ മുകളിലാണ് അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. തൊട്ടടുത്ത കെട്ടിടങ്ങളിലായി നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
ഇവരിലാരെങ്കി ലുമായിരിക്കാം ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ചെടിയെ വെള്ളമൊഴിച്ചും മറ്റും സംരക്ഷിച്ചു വരുന്ന തരത്തിലാണ് കാണപ്പെട്ടത്. ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.