പെരിഞ്ഞനം: പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് അടുക്കളയിൽ തീപിടിത്തം. മൂന്നുപീടിക ബീച്ച് റോഡിൽ മഹ്ളറ പള്ളിക്കടുത്ത് തേർപുരക്കൽ ധർമ്മന്റെ വീട്ടിലാണ് അപകടമുണ്ടായത്, ആർക്കും പരിക്കില്ല. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം, പുതിയ ഗ്യാസ് സിലിണ്ടർ ഫിറ്റ് ചെയ്ത ശേഷം അടുപ്പിൽ പാചകം ചെയ്ത്കൊണ്ടിരിക്കെ പൈപ്പിൽ നിന്നും ഗ്യാസ് ചോർന്നാണ് തീപിടിത്തം ഉണ്ടായതെന്ന് പറയുന്നു, ഉടൻ തന്നെ അയൽവാസികളും വീട്ടുകാരും ചേർന്ന് തീയണച്ചതിനാൽ വൻ അപകടം ഒഴിവായി, വലപ്പാട് നിന്നും ഫയർഫോഴ്സും എത്തിയിരുന്നു.