News One Thrissur
Kerala

വാടാനപ്പള്ളി തിരുനാൾ ഞായറാഴ്ച

വാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവിയറിൻ്റെയും വി.അന്തോണീ സിൻ്റെയും സംയുക്ത തിരുനാൾ ഞായറാഴ്ച രാവിലെ 6.30 നും 10 നും വിശുദ്ധ കുർബാന നടക്കും.10 നു ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഭരത പള്ളി വികാരി ഫാ. റിജോ വിതയത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും, ചങ്ങാലൂർ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. ഡിക്സൻ കൊളമ്പ്രത്ത് സന്ദേശം നൽകും.

വാടാനപ്പള്ളി പള്ളി വികാരി ഫാ.ഏബിൾ ചിറമ്മൽ സഹകാർമ്മികനാവും. തുടർന്ന് പ്രദക്ഷിണം നടക്കും. ശനിയാഴ്ച വൈകീട്ട് 5 ന് വി.അന്തോണീസിൻ്റെ കപ്പേളയിൽ ലദീഞ്ഞ്, നൊവേന, ജപമാല വി.കുർബ്ബാന, തിരുസ്വരൂപം എഴുന്നള്ളിക്കൽ, പ്രസുദേന്തി വാഴ്ച എന്നിവ നടന്നു. ഇടവകാംഗം ഫാ. ജോയ് മാളിയേക്കൽ കാർമ്മികനായി. ട്രസ്റ്റിമാരായ ലോനപ്പൻ സി.എ, സോളമൻ സി.എ, ജോസഫ് കെ.ഫ്,  ജനറൽ കൺവീനർ ഫ്രാൻസിസ് നെല്ലിശ്ശേരി എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Related posts

തളിക്കുളത്ത് കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മത്സ്യ തൊഴിലാളി മരിച്ചു

Sudheer K

ഓമന അന്തരിച്ചു

Sudheer K

അന്തിക്കാട് മാണിക്ക്യത്ത് അമ്മിണി അമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!