അന്തിക്കാട്: മുറ്റിച്ചൂർ കുരിശുപള്ളിയിലെ തക്കാളി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്. ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിവകുപ്പിന്റെ ധനസഹായത്തോടെ ഏതാനും മാസം മുമ്പ് 3000 തക്കാളി ചെടികൾ നട്ടത്. കൃഷിക്ക് നേതൃത്വം നൽകിയത് വിൽസൺ പുലിക്കോട്ടിൽ ആണ്.
മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ഫാദർ ജോസഫ് മുരിങ്ങാത്തേരി, അസി.വികാരി ഫാദർ ജോബിഷ് പാണ്ടിയാമാക്കൽ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, കൃഷി അസി.ഡയറക്ടർ മിനി ജോസഫ്, അന്തിക്കാട് കൃഷി ഓഫിസർ ശ്വേത, വാർഡ് അംഗം ശാന്ത സോളമൻ ട്രസ്റ്റിമാരായ സി.ജെ. എഡിസൺ, ജോഷി ഡേവിസ്, സി.ജെ. വിൻസെന്റ് എന്നിവർ സംസാരിച്ചു