പെരിങ്ങോട്ടുകര: എംആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനായ മണലൂർ സ്വദേശി സുരേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
previous post