കാഞ്ഞാണി: നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലത്തിനു സമീപം കാളിപറമ്പിൽ ശങ്കരനാരായണൻ്റെ മകൻ സുരേഷ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പെരിങ്ങോട്ടുകര എ.ആർ. റോഡിനു സമീപത്ത് വെച്ചാണ് അപകടം. കിഡ്നി സംന്ധമായ അസുഖം മൂലം ഡയാലിസിസ് നടത്തുന്ന സുരേഷ് താന്ന്യത്തെ ഡയാലിസിസ് യൂണിറ്റിൽ പോയി മടങ്ങുമ്പോഴാണ് പെരിങ്ങോട്ടുകരയിൽ വെച്ച് നിയന്ത്രണം വിട്ട കാർ സുരേഷിൻ്റെ സ്കൂട്ടറിൽ ഇടിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 4 മണിയോടെ മരിച്ചു. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച നടക്കും. ഭാര്യ: പ്രേമ. മക്കൾ: സുശീൽ, സോനാലി. മരുമക്കൾ: അനുദർത്ത്, വർണ.