കാരമുക്ക്: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാരമുക്ക് ശ്രീക്യഷ്ണ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി പൂര മഹോത്സവം വർണ്ണാഭമായി. വിളക്കുംകാൽ സെന്ററിൽ നിന്ന് മുന്നു ഗജവീരന്മാരുടെ അകമ്പടിയോടെ ശോഭയാത്രയും പൂരം എഴുന്നള്ളിപ്പും പഴുവിൽ രഘു മാരാരുടെ നേത്യത്വത്തിലുള്ള മേളവും നിറമാലയും ചുറ്റുവിളക്കും തായമ്പകയും, തന്ത്രി വടക്കേടത്ത് താമരപ്പിള്ളി മനക്യഷ്ണൻ നമ്പുതിരിയുടെ കാർമ്മികാത്വത്തിൽ വിശേഷാൽ പൂജകളും അരങ്ങേറി.
രാത്രി 10മണിക്ക് രാത്രി പൂരത്തോടെ പൂര മഹോത്സവം സമാപിച്ചു. ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് ധനേഷ് മഠ ത്തിപ്പറമ്പിൽ, വൈസ്പ്രസിഡന്റ് വിജു വേളൂക്കര, ജനറൽസെക്രട്ടറി സുനിൽഓവാട്ട്, ജോയിന്റ് സെക്രട്ടറി ആനന്ദ് ദേവ് കാട്ടുങ്ങൽ, ട്രഷറർ പ്രവീൺ തുരുത്തിയിൽ, രക്ഷാധികാരികളായ രവീന്ദ്രനാഥ് ആക്കിപ്പറമ്പത്ത്, പ്രകാശൻ ഒല്ലേക്കാട്ട്, പ്രദീപ് തുരുത്തിയിൽ, സതീശൻകാട്ടുങ്ങൽ എന്നീവർ നേത്യത്വം നൽകി.