News One Thrissur
Kerala

തൃശൂരിൽ യുവാക്കളെ ആക്രമിച്ച് കവർച്ച; ഒരാൾകൂടി അറസ്റ്റിൽ. 

തൃശൂർ: നഗരത്തിലെ ലോഡ്ജിൽ വച്ച് രണ്ടുപേരെ  ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടിയ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശിയായ അയ്യപ്പേരി വീട്ടിൽ  സഫ് വാനേ (29) യാണ് ഈസ്റ്റ് പോലീസ്  അറസ്റ്റുചെയ്തത്. ഈ കേസിലെ ആറു പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കത്തികൊണ്ട് കുത്തിയും അക്രമിച്ചും പരിക്കേല്പിച്ച് ആലുവ സ്വദേശികളിൽ നിന്നാണ് പ്രതികൾ ഗോൾഡ് വാക്സും പണവും  കവർന്നത്.

പ്രതിക്ക് പരപ്പനങ്ങാടി പോലീസ് സ്റ്റഷനിൽ രണ്ടും താനൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്. തൃശൂർ എ.സി.പി സലീഷ് ശങ്കരൻ്റെ  നേത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ  ജിജോ എം.ജെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മഹേഷ്കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക്, അജ്മൽ എന്നിവരും ഉണ്ടായിരുന്നു.

Related posts

മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം.

Sudheer K

പ്രഭാകരൻ അന്തരിച്ചു.

Sudheer K

സീമന്തിനി ടീച്ചർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!