കയ്പമംഗലം: തകർന്ന് കിടക്കുന്ന കയ്പമംഗലം പഞ്ചായത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചയത്തോഫീസിലേക്ക് മാർച്ച് നടത്തി. കാളമുറിയിൽ നിന്നുമാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ ശേഷം നടന്ന ധർണ്ണ സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു.
ബി.എസ്. ശക്തീധരൻ അധ്യക്ഷനായി, സിപിഎം നേതാക്കളായ പി.എം. അഹമ്മദ്, വി.കെ. ജ്യോതിപ്രകാശ് ടി.വി. സുരേഷ്, എൻ.എ. നൂറുൽഹുദ, പിഎൽ പോൾസൺ, സിഎസ്. സലീഷ്, എൻ.കെ. സുരേഷ് ഐ.എസ്. കാസിം തുടങ്ങിയവർ പങ്കെടുത്തു.