പെരിങ്ങോട്ടുകര: നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഓണത്തിനൊരു പൂക്കളം പദ്ധതിയുടെ ഭാഗമായി ചെമ്മാപ്പിള്ളി പുന്നപ്പിള്ളി മന പറമ്പിൽ ആരംഭിച്ച ചെണ്ടുമല്ലി പൂവ് കൃഷിയുടെ വിളവെടുപ്പ് നടത്തി. അഡ്വ ഏ.യു. രഘുരാമൻ പണിക്കർ ചെണ്ട് മല്ലി തൈയിൽ നിന്നും പൂവ്വ് പറിച്ച് ഉദ്ഘാടനം ചെയ്തു. നെഹ്‌റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു, കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, എം.ബി. സജീവ്,സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, അശോകൻ ടി.എം, രേണുക റിജു എന്നിവർ പ്രസംഗിച്ചു. ജയ കോൽ പ്പുറം, ഷീന, ഹരിദാസൻ, പുരുഷോത്തമൻ, റിജു കണക്കന്തറ, വിനായകൻ എന്നിവർ നേതൃത്വം നൽകി.
previous post
next post