കൊടുങ്ങല്ലൂർ: ക്രമസമാധാന പാലനത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡി.വൈ.എസ് പി വി.കെ രാജുവും സംഘവും ഹെലികോപ്ടറിൽ നിരീക്ഷണം നടത്തിയത്.
ചാലക്കുടിയിലെ ഹെലിപ്പാഡിൽ നിന്നുമാരംഭിച്ച ആകാശ നിരീക്ഷണം
അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരപ്രദേശം ചുറ്റി ഒന്നര മണിക്കൂറിനു ശേഷം അവസാനിച്ചു.
കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, മതിലകം സർക്കിൾ ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരും ആകാശ നിരീക്ഷണത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാർ വാടകക്കെടുത്തിട്ടുള്ള ഹെലികോപ്ടറാണ് ആകാശ നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
previous post