അന്തിക്കാട്: അടിസ്ഥാന ജന സമൂഹത്തിൻ്റെ ജീവിതനിലവാരത്തെ കുറിച്ചു പഠിക്കാതെ നീതിപീഠങ്ങൾ തീരുമാനങ്ങളെടുക്കുന്നത് ആ ജനതയോട് ചെയ്യുന്ന നീതികേടാണെന്ന് ദിശ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുമാർ അന്തിക്കാട്. കേരള നവോത്ഥാന ശില്പി മഹാത്മാ അയ്യൻകാളിയുടെ ജയന്തി ദിനാചരണം അന്തിക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിക്കാട് മേഖല വൈസ് പ്രസിഡൻ്റ് ഷാജു കണക്കന്ത്ര അധ്യക്ഷനായി. തൃശൂർ ജില്ല പ്രസിഡൻ്റ് പ്രസാദ് കണ്ടൂർ, ജില്ല വൈസ് പ്രസിഡൻ്റ് മനോജ് ഏങ്ങണ്ടിയൂർ, മേഖല ട്രഷറർ രതീഷ് പടിയത്ത്, രാമദേവൻ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.