തളിക്കുളം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ദിനത്തോട് അനുബന്ധിച്ചു തളിക്കുളം സെന്ററിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ പരിപാടി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
തളിക്കുളം മണ്ഡലം. കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിന്റ സുഭാഷ് ചന്ദ്രൻ, നീതു പ്രേംലാൽ, കെ. കെ. ഉദയകുമാർ, എം.കെ. ബഷീർ, ജയപ്രകാശ് പുളിക്കൽ, എൻ. മദനമോഹനൻ, എ.പി. ബിനോയ്, കാസിം അരവശ്ശേരി, കെ.എ. വിജയൻ, വിൻഷി വിനോദ്, സിമി അനോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.