News One Thrissur
Updates

അഴീക്കോട് സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: അഴീക്കോട് സുഹൃത്തിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി 33 വയസുള്ള രാജു ബരാലിയെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തും ആസാം സ്വദേശിയുമായ 41 വയസുള്ള ബിപുൽ ചുതിയക്കാണ് പരിക്കേറ്റത്.

ഇക്കഴിഞ്ഞ ഇരുപത്തിയാറാം തിയ്യതി രാത്രിയിലായിരുന്നു സംഭവം. അഴീക്കോട് ഗ്രീൻ പ്ലാസ ഐസ് കമ്പനിയിലെ തൊഴിലാളികളായ ഇരുവരും തമ്മിലുണ്ടായ വാക്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഐസ് ബ്ലോക്ക് വലിക്കുന്ന ഇരുമ്പ് കൊത്തി കൊണ്ടായിരുന്നു ആക്രമണം. പ്രതിയെ അഴീക്കോട് നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. എസ്ഐമാരായ അഭിലാഷ്, സെബിൻ, എ.എസ്.ഐമാരായ തോമസ്, ഗോപകുമാർ, സിപിഒമാരായ ജാക്സൺ, ജിജിൻജെയിംസ്, സുമേഷ്, ഹോം ഗാർഡ് പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടാ യിരുന്നു. പ്രതിയുമൊത്ത് പൊലീസും, ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

Related posts

എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

Sudheer K

ക്രിസ്മസ് ആഘോഷത്തിനിടെ പാലയൂർ പള്ളിയിലെ പൊലീസ് നടപടി: ചാവക്കാട് പാലയൂർ ഫെറോന പ്രതിഷേധിച്ചു; വ്യാപക പ്രതിഷേധം

Sudheer K

കൊടുങ്ങല്ലൂരിൽ ബസും, കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!