ചേർപ്പ്: ചൊവ്വൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ബുധനാഴ്ച രാവിലെ എട്ടരയോടെ ചൊവ്വൂർ ട്രാഫിക് പഞ്ചിങ് സ്റ്റേഷന് സമീപാണ് അപകടം. ബസ് കാത്ത് നിന്നിരുന്ന രണ്ടു സ്ത്രീകൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വൈദ്യുതി കാലുകൾ ഇടിച്ചു തകർത്ത ബസ് നിർത്താതെ പോയി. ചേർപ്പ് ഭാഗത്തുനിന്ന് വന്നിരുന്ന ശിൽപി ബസാണ് അപകടം വരുത്തിയത്. ഈ സമയം ചാറ്റൽ മഴയും ഉണ്ടായിരുന്നു. ചേർപ്പ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കെ.എസ്.ഇ.ബി അധികൃതരെത്തി തകർന്ന തൂൺ മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.