News One Thrissur
Updates

കാഞ്ഞാണി- ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

മുല്ലശ്ശേരി: കാഞ്ഞാണി- ചാവക്കാട് റോഡില്‍ മുല്ലശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വാഹന ഗതാഗതത്തിന് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഈ വഴിയുള്ള ചെറുവാഹന ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നതായി വലപ്പാട് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കാഞ്ഞാണി ഭാഗത്തുനിന്നും വരുന്ന ബസ്, ടിപ്പര്‍ മുതലായ വലിയ വാഹനങ്ങളൊഴികെ മറ്റു ചെറുവാഹനങ്ങള്‍ മുല്ലശ്ശേരി കുരിശുപള്ളിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വിദ്യാര്‍ഥി റോഡ് വഴി മുല്ലശ്ശേരി സെന്ററില്‍ പ്രവേശിക്കണം. ചാവക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ തിരിച്ചും ഇതേ വഴി തന്നെ കുരിശുപള്ളിയിലും എത്തണം. പ്രവൃത്തി നടക്കുന്ന സമീപത്തെ ഓവുചാലില്‍ നിന്നും വെള്ളം തുടര്‍ച്ചയായി റോഡിലേക്കും നിര്‍മാണ സ്ഥലത്തേക്കും ഒഴുകിയെത്തുന്നതിനെ തുടര്‍ന്ന് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാല്‍ നിര്‍മാണം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഈ ഭാഗത്ത് ക്വാറി മാലിന്യം ഉപയോഗിച്ച് കുഴികള്‍ അടച്ചെങ്കിലും തുടര്‍ച്ചയായ വെള്ളത്തിന്റെ പ്രഹരത്താല്‍ വീണ്ടും കുഴികള്‍ രൂപപ്പടുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related posts

തണ്ണി മത്തൻ കൃഷിയിൽ നൂറ് മേനി വിളവുമായി പാടൂർ കൂട്ടായ്മ.

Sudheer K

നാരായണൻ അന്തരിച്ചു.

Sudheer K

മേരിവർഗ്ഗിസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!