News One Thrissur
Updates

സുരേഷ് ഗോപിയെ ബി.ജെ.പി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ നിലയ്ക്ക് നിര്‍ത്തും – ടി.എന്‍. പ്രതാപന്‍. 

തൃശൂര്‍: സുരേഷ് ഗോപിയെ ബി.ജെ.പി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ നിലയ്ക്ക് നിര്‍ത്തുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ മുന്നറിയിപ്പ് നല്‍കി.തൃശൂരില്‍ വിരിഞ്ഞത് താമരയല്ല ചെമ്പരത്തിപ്പൂവാണെന്നും അദ്ദേഹം പരിഹസിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എന്‍ പ്രതാപന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട സര്‍ക്കാര്‍ കാഴ്ച്ചക്കാരെപ്പോലെ തുടരുകയാണ്. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കാഴ്ച്ചക്കാരുടെ റോള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണം.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു പുറമെ സര്‍ക്കാരിന്റെ കൈവശംസിനിമാ മേഖലയില്‍ പലരും നല്‍കിയ മൊഴികളുടെ പകര്‍പ്പ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംഭവം നടന്ന പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി കേസെടുക്കാ മെന്നിരിക്കെ അതിനു സര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹമാണ് സ്ത്രീ പക്ഷ സര്‍ക്കാരാണെന്ന് മേനി നടിക്കുകയും യഥാര്‍ഥത്തില്‍ സ്ത്രീവിരുദ്ധ സര്‍ക്കാരായി മാറുകയും ആണ് ഇത്തരം ഒളിച്ചുകളികളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം പലരും ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നുണ്ട്. അവരില്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ ഉണ്ടാകണമെന്നില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്റ്റോറേജില്‍ ആണെന്ന് വ്യക്തമാണ്. ഇതിനു വേണ്ടിയാണോ ഒരു റിട്ട ഹൈക്കോടതി ജഡ്ജിയെ അധ്യക്ഷയാക്കി ഒരു അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയ്യാറാക്കിച്ചത്. റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം ആരോപണങ്ങളും നിഷേധങ്ങളും മാത്രമാണ് കേരളം കാണുന്നത്. അത്തരം പുകമറകള്‍ കൊണ്ട് സിനിമ മേഖലയില്‍ വനിതകള്‍ അനുഭവിച്ച യാതനകളെ സൈഡ് ലൈന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൊഴി നല്‍കിയവര്‍ നേരിട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് അവയ്ക്ക് പരിഹാരം കണ്ടെത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. മറ്റൊരു അന്വേഷണകമ്മിഷനെ നിയമിക്കുന്നത് ഇനിയും നീതി വൈകിക്കാന്‍ മാത്രം ഉപകരിക്കൂ. സര്‍ക്കാരിന് ആരെയൊക്കെയോ സംരക്ഷിക്കാനുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2019 ല്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് 2024 ആയിട്ടും പരിഹാരമില്ല എങ്കില്‍ എന്താണ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യമെന്നും പ്രതാപന്‍ ചോദിച്ചു. ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എംപി അധ്യക്ഷത വഹിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുക, മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുക, കുറ്റക്കാരായ ആളുകളുടെ പേരില്‍ നടപടി സ്വീകരിക്കുക, ഇരകള്‍ക്ക് നീതി നല്‍കുക, വേട്ടക്കാരെ തടങ്കലിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ജോസ് വള്ളൂര്‍ എംപി വിന്‍സന്റ് അനില്‍ അക്കരെ ഒ അബ്ദുല്‍ റഹ്മാന്‍കുട്ടി ജോസഫ് ചാലിശ്ശേരി. ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു

Sudheer K

മണലൂരിൽ എൽഡിഎഫ് നടത്തുന്നത് അനാവശ്യ സമരം – കോൺഗ്രസ്. 

Sudheer K

പോക്സോ കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!