ചെന്ത്രാപ്പിന്നി: ചാമക്കാലയില്‍ ബൈക്കിലെത്തിയ സംഘം വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ചു. പരിക്കുകളോടെ തലനാരിഴയ്ക്കാണ് വ്യാപാരി രക്ഷപ്പെട്ടത്. നമ്പ്രാട്ടിച്ചിറയില്‍ ഫ്രണ്ട്‌സ് ഫേബ്രിക്‌സ് നടത്തുന്ന കൂരിക്കുഴി സ്വദേശി കണക്കാട്ട് വീട്ടില്‍ ശശിധരനാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി കടയടച്ചശേഷം സൈക്കിളില്‍ വീട്ടിലേക്ക് പോകവേ ചാമക്കാല നാലുംകൂടിയ സെന്ററിന് തെക്ക് ഭാഗത്താണ് സംഭവം. പിന്നിലൂലെ ബൈക്കിലെത്തിയ രണ്ട് പേരാണ് തന്നെ അക്രമിച്ചതെന്നും, ബൈക്ക് യാത്രക്കാര്‍ വലതു വശത്തെ റോഡിലേയ്ക്ക് കടന്നുകളഞ്ഞെന്നും ശശിധരന്‍ പറഞ്ഞു. നിലത്തുവീണ ശശിധരനെ പിന്നാലെയെത്തിയ യാത്രക്കാരാണ് എഴുന്നേല്‍പ്പിച്ചത്. കഴുത്തിലു ണ്ടായിരുന്ന സ്വര്‍ണ്ണമാല റോഡില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ ശശിധരനെ രാത്രി തന്നെ ചെന്ത്രാപ്പിന്നിയിലെ ആുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.