ചാവക്കാട്: വടക്കാഞ്ചേരി സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മേൽ മരം ഒടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെ എരുമപ്പെട്ടിക്കടുത്തുള്ള കടങ്ങോട് പാഴിയോട്ട്മുറിയിലാണ് അപകടം, പിക്കപ്പ് വാനും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർമരായ സിനീഷ്, ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളും തകർന്ന നിലയിലാണ്. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുട്ടുണ്ട്.