കൊടുങ്ങല്ലൂർ: പോക്സോ കേസിൽ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അഴീക്കോട് മേനോൻ ബസാർ ചേരക്കര വീട്ടിൽ ബിനുവിനാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി 52 വർഷം കഠിന തടവും, 2.6 ലക്ഷം പിഴയും വിധിച്ചത്. 2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കു കയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ഇ.ആർ ബൈജു, എ.എസ്.ഐ മിനി എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.എസ് സുലാൽ ഹാജരായി.
next post