കൊടുങ്ങല്ലൂർ: കാട്ടാക്കുളത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം. ഇരിഞ്ഞാലക്കുയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ മാടവന കാട്ടാക്കുളത്തിന് വടക്ക്ഭാഗത്താണ് സംഭവം, രണ്ട് കാറുകളിലായെത്തിയ അക്രമിസംഘം ഡോക്ടറുടെ കാറിനെ പിന്തുടർന്നാണ് അക്രമത്തിന് ശ്രമിച്ചത്.
ഇതിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെതുടർന്ന് പരിസരവാസികൾ കൂടിയതോടെ ഒരുകാറുപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. സംഘം ഡോക്ടറെ പിന്തുടർന്നതിന്റെ കാരണം വ്യക്തമല്ല. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.