ചേർപ്പ്: യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി ചൊവ്വൂർ വളപ്പിൽ വീട്ടിൽ ആദിത്യ ദേവ് ആണ് അറസ്റ്റിലായത്. സ്കൂളിൽ യുവാവിന്റെ കൂടെ പഠിച്ചിരുന്ന യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. യുവാവ് വിവാഹ വാഗ്‌ദാനത്തിൽ നിന്നും പിൻമാറുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
previous post