News One Thrissur
Kerala

എംഡിഎംഎയും കഞ്ചാവുമായി കണ്ടശാംകടവ് സ്വദേശികളായ രണ്ട് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.; ചോദ്യം ചെയ്തപ്പോൾ ക്ഷേത്രത്തിലെ മോഷണക്കേസിലും ഇവർ പ്രതികൾ

അന്തിക്കാട്: എം.ഡി.എം.എ യും കഞ്ചാവും വിൽപ്പനക്കായി ബൈക്കിൽ കൊണ്ടുപോയിരുന്ന രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കണ്ടശ്ശാംകടവ് കാരമുക്കിൽ വാടകക്ക് താമസിക്കുന്ന വെളുത്തൂർ ചെത്തിക്കാട്ടിൽ വിഷ്ണു സാജൻ (20) കണ്ടശ്ശാംകടവ് പടിയം വാടയിൽ വീട്ടിൽ വി.എസ്. വിഷ്ണു എന്നിവരെയാണ് എസ്.ഐ. അരിസ്‌റ്റോട്ടിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കണ്ടശ്ശാംകടവ് ബോട്ട് ജെട്ടിക്ക് സമീപത്തെ പാർക്കിൽ നിന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പാൻ്റിസിൻ്റെയും ഷർട്ടിന്റെയും കീശയിലും ദേഹത്തും ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എം.ഡി.എം.എ യും 13.75 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പിടികൂടിയ വാഹനത്തിന്റെ നമ്പർ പരിശോധിച്ചുള്ള അന്വേഷണത്തിൽ ഇവർ കഴിഞ്ഞ ദിവസം പട്ടാപകൽ തൊയക്കാവിൽ നടത്തിയ ക്ഷേത്ര കവർച്ചയിലേയും പ്രതികളാണെന്ന് കണ്ടെത്തി. കാളിയേക്കലിലെ വേലിയത്ത് രുദ്രമാല ഭദ്രകാളി ക്ഷേത്രത്തിൽ ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും താലികളുമാണ് കവർന്നത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ബൈക്കിൽ എത്തിയ ഇരുവരും ക്ഷേത്രനട അടക്കാൻ ഒരുങ്ങിയ പൂജാരി വിബിനോട് നട അടക്കരുതെന്നും തങ്ങളുടെ മാതാപിതാക്കൾ ദർശനത്തിന് ഉടൻ വരുമെന്നും അറിയിച്ചു. ഇതോടെ പൂജാരി അടുത്ത വീട്ടിലേക്ക് മൊബൈൽ എടുക്കാൻ പോയ തക്കം നോക്കി ഇരുവരും ക്ഷേത്രത്തിന് അകത്ത് കയറിയാണ് കവർച്ച നടത്തി സ്ഥലം വിട്ടത്. പരാതിപ്രകാരം പാവറട്ടി പൊലിസ് സമീപത്തെ കടയിലെയും പരിസരത്തെയും സി.സി.ടി.വി. കാമറകളും പരിശോധിച്ചപ്പോഴാണ് ഇരുവരേയും തിരിച്ചറിഞ്ഞത് പിടിയിലായവരിൽ ഒരാൾ കാലിൽ പ്ലാസ്റ്റർ ധരിച്ചിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ സഹായകമായത്.  മോഷണം നടന്ന ക്ഷേത്രത്തിലെ പൂജാരിയെ അന്തിക്കാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ക്ഷേതത്തിൽ എത്തിയത് ഇവർ തന്നെയാണെന്ന് പൂജാരി തിരിച്ചറിഞ്ഞു. പൊലീസ് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. വിവരം അറിയിച്ചതോടെ പാവറട്ടി പൊലീസും അന്തിക്കാട് എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ ജോസി, എ എസ്ഐ ചഞ്ചൽ, സിപിഒമാരായ സനിൽകുമാർ കൃഷ്ണകുമാർ എന്നിവരും ഉണ്ടായിരുന്നു.

Related posts

അന്തിക്കാട് നടുപറമ്പിൽ മണി അന്തരിച്ചു.

Sudheer K

തൃശൂർ റെയിൽവേ സ്റ്റേഷൻ കൊലപാതകം: പ്രതി പിടിയിൽ.

Sudheer K

പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം : 30 ഓളം കോഴികളെ കടിച്ചു കൊന്നു

Sudheer K

Leave a Comment

error: Content is protected !!