ചേർപ്പ്: കേരള ക്ഷേത്രവാദ്യകലാ അക്കാദമി ചേർപ്പ് മേഖല സമ്മേളനം നടത്തി. പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. അഗർവാൾ കണ്ണാശുപത്രിയുമായി സഹകരിച്ച് കലാകാരൻമാരുടെ ക്ഷേമത്തിനായി രൂപം കൊടുത്ത ഐ കാർഡിൻ്റെ വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, മുതിർന്ന കലാകാരൻ പെരുവനം ഗോപാലകൃഷ്ണന് നല്കി നിർവ്വഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം സംസ്ഥാന വൈസ് പ്രസിഡന്റ് പെരുവനം സതീശൻമാരാർ നിർവ്വഹിച്ചു. മേഖല പ്രസിഡണ്ട് യദു എസ് മാരാർ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് കൃഷ്ണപ്രസാദ്, ജിതിൻ കല്ലാറ്റ്, പെരുവനം ഉണ്ണി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അന്തിക്കാട് ആകാശ് സ്വാഗതവും, പെരുവനം അജിത് നന്ദിയും രേഖപ്പെടുത്തി.