News One Thrissur
Kerala

കണ്ടശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി.

കണ്ടശാംകടവ്: സെൻറ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് ചാലക്കൽ കൊടിയേറ്റം നിർവഹിച്ചു. സെപ്റ്റംബർ 7, 8 തിയ്യതികളിലാണ് തിരുനാൾ. ഇതിനോടനുബന്ധിച്ച് 8 ദിവസ നോമ്പാചരണം ആരംഭിച്ചു.

സെപ്റ്റബർ 8 ന് വൈകീട്ട് 5.30ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ തിരുകർമ്മത്തിന് ഫാ. സ്റ്റാഴ്സൺ കള്ളിക്കാടൻ മുഖ്യകാർമ്മികനാകും, ഫാ. ഫ്രീജോ പാറയ്ക്കൽ സന്ദേശം നൽകും. തിരുനാളിനോടനുബന്ധിച്ച് ലദീഞ്ഞ്, നോവേന, രൂപം എഴുന്നുള്ളി ച്ചുവയ്ക്കൽ, ജപമാല പ്രദക്ഷിണം, നവനാൾ ദിനങ്ങളിൽ നേർച്ച കഞ്ഞി വിതരണം, തിരുനാൾ ഊട്ട് എന്നിവ ഉണ്ടാകുമെന്ന് കൺവീനർ അരുൺ ആന്റണിഅറിയിച്ചു. ഫാ. നിതിൻ പൊന്നാരി , സാബു മാളിയേക്കൽ, ആന്റണി വടക്കേത്തല, ജോസഫ് ടി.എൽ, വിൻസെൻ്റ് പള്ളിക്കുന്നത്ത് എന്നിവർ നേത്യത്വം നൽകും.

Related posts

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ജേർണലിസ്റ്റ് യൂണിയൻ

Sudheer K

സലാം വെന്മേനാട് പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ്

Sudheer K

മനോജ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!