തൃശൂർ: പൂങ്കുന്നം ശങ്കരംകുളങ്ങരയില്‍ റോഡ് നിര്‍മ്മാണത്തിനുള്ള മെറ്റലുമായെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ഞായറാഴച രാത്രി 8ന് ആണ് സംഭവം. അയ്യന്തോള്‍ ഉദയ നഗര്‍ റോഡിലെ കുളത്തിന്റെ ഭിത്തികള്‍ തകര്‍ത്താണ് ലോറി തല കീഴയി മറിഞ്ഞത്. ഓടികൂടിയ നാട്ടുകാര്‍ ലോറിയില്‍ കുടങ്ങി കിടന്നിരുന്ന ഡ്രൈവർ കൊട്ടാരക്കര താഴത്തു കുളങ്ങര ക്യഷണ വിലാസം വീട്ടില്‍ ബിജു നാഥനെ (47) പുറത്തെടുത്തു. പരിക്കേറ്റ ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷ സേനയും ത്യശൂര്‍ വെസറ്റ് പോലീസും സഥലത്ത് എത്തിയിരുന്നു.
previous post
next post