News One Thrissur
Kerala

മണലൂരിൽ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം: പ്രതി അറസ്റ്റിൽ.

അന്തിക്കാട്: മണലൂർ പാലാഴിയിൽ എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാറിലെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരനെ അതെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ട പ്രതിയെ സാഹസികമായി പിടികൂടി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണലൂർ പാലാഴിയിലാണ് സംഭവം. എംഡിഎംഎ യുമായി മാമ്പുള്ളി സ്വദേശി കടയിൽ വീട്ടിൽ പവൻദാസ് (23) കാറിൽ വരുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് ഡാൻസാഫിലെ പോലീസുകാരായ ഷൈൻ, സോണി എന്നിവർ ചേർന്ന് വാഹനം തടയുകയായിരുന്നു. എന്നാൽ ഇത് വകവെക്കാതെ കാർ മുന്നോട്ടെടുത്ത പ്രതി പവൻദാസ് റോഡിനു കുറുകെ നിന്ന സിപിഒ ഷൈനിനെ ഇടിച്ചു തെറിപ്പിച്ച് കാറുമായി കടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷൈൻ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് രണ്ടു ജീപ്പുകളിലായി പ്രതിക്കായി അന്വേഷണം ആരംഭിച്ചു. തൃത്തല്ലൂർ ഏഴാംകല്ലിൽ വെച്ച് പോലീസ് ജീപ്പ് കാറിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കു മരുന്ന് കച്ചവടക്കാരനും നിരവധി കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് പിടിയിലായ പവൻദാസെന്ന് പോലീസ് പറഞ്ഞു. ഷോൾഡറിന് പരിക്ക് പറ്റിയ സിപിഓ ഷൈൻ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കേരള ക്ഷേത്രവാദ്യകലാ അക്കാദമി ചേർപ്പ് മേഖല സമ്മേളനം നടത്തി.

Sudheer K

വാഹനാപകടത്തില്‍ പുവ്വത്തൂർ സ്വദേശിയായ 19കാരന് ദാരുണാന്ത്യം

Sudheer K

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!