വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു. ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്ന തിനിടയിൽ തമിഴ്നാട് സ്വദേശിചാവക്കാട് താമസിക്കുന്ന ധനശേഖർ (65) ആണ് മരിച്ചത്. രാവിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.