ചേർപ്പ്: വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. വെള്ളാങ്കല്ലൂർ കുന്നത്തൂർ കോട്ടപ്പുറം വീട്ടിൽ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസ് (19) ന് കാലിന് സാരമായ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാറ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുന്നത് സി.സി.ടി.വി.ദൃശ്യത്തിൽ കാണാം. നാട്ടുകാർ ചേർന്ന് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും തൃശൂർ വിഷൻ അക്കാദമി ഏവിയേഷൻ സ്കൂളിലെ വിദ്യാർത്ഥികളാണ്.
previous post