News One Thrissur
Kerala

ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി: പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തതായി മഹല്ല് സംരക്ഷണ സമിതി

കൊടുങ്ങല്ലൂർ: ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തതായി മഹല്ല് സംരക്ഷണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.വൈ. സലിം പ്രസിഡൻ്റും, എൻ.റഫീക്ക് സെക്രട്ടറിയും, വി.എ. ഇബ്രാഹിം ട്രഷററുമായുള്ള പതിനഞ്ചംഗ കമ്മറ്റിയാണ് ചുമതലയേറ്റതെന്ന് ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതിയും, വഖഫ് ട്രൈബ്യൂണലും നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം മുൻ കമ്മറ്റി അവതരിപ്പിച്ച വരവ് ചെലവ് കണക്കും, പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചില്ലെന്നും, തുടർന്ന് അദ്ധ്യക്ഷനുൾപ്പടെയുള്ളവർ പൊതുയോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നുവെന്നും മഹല്ല് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

തുടർന്ന് പൊതുയോഗം മറ്റൊരു അദ്ധ്യക്ഷനെ തെരഞ്ഞെടുത്ത് യോഗം തുടരുകയും അജണ്ടകൾ പൂർത്തിയാക്കി പുതിയ ഭരണസമിതിയെ തെരഞ്ഞെടു ക്കുകയുമായിരുന്നു. കാലാവധി കഴിഞ്ഞ മഹല്ല് കമ്മറ്റി ഭാരവാഹികൾ പള്ളി ഓഫീസ് പൂട്ടി താക്കോലുമായി പോയതിനാൽ മഹല്ലിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യ മാണുള്ളതെന്നും ഇക്കാര്യത്തിൽ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു. കൊടുങ്ങല്ലൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ.എ. റഫീക്ക്, സി.വൈ. സലിം, വി.എ. ഇബ്രാഹിം, കെ.എസ്. മുഹമ്മദ് ബഷീർ, പി.ഐ. ബഷീർ, നൗഷാദ് അറക്കൽ എന്നിവർ പങ്കെടുത്തു.

Related posts

മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ചു വീണ് തൊഴിലാളിക്ക് പരിക്ക്

Sudheer K

തൃശൂരിലെ കോൺഗ്രസിനുള്ളിൽ പോര് അവസാനിക്കുന്നില്ല; ഡി.സി.സി മുൻ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

Sudheer K

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!