News One Thrissur
Kerala

കുടിവെള്ളമില്ല: എടത്തിരുത്തി പഞ്ചായത്തിനു മുന്നില്‍ സമാധാന സമരവുമായി നാട്ടുകാർ.

എടത്തിരുത്തി: പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് നിവാസികള്‍ പഞ്ചായത്തോഫീസിനു മുന്നില്‍ സമാധാനസമരം നടത്തി.വെളളം ശേഖരിക്കുന്ന കുടങ്ങളുമായാണ് നാട്ടുകാര്‍ പഞ്ചായത്തിലെത്തിയത്. ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് തികയുന്നില്ലെന്നും അടിയന്തിര ഇടപെടലുണ്ടാവണമെന്നും സമരക്കാര്‍ പഞ്ചായത്ത്  പ്രസിഡൻ്റി നോടാവശ്യപ്പെട്ടു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രസിഡൻ്റ് ഉറപ്പുനല്‍കിയതായും സമരക്കാര്‍ പറഞ്ഞു. എ.കെ. ജമാല്‍, ടി.എ. സഹീര്‍, പി.എ. ഷാന, സഗീര്‍ ചെന്ത്രാപ്പിന്നി, സുനില്‍, പ്രശോഭിതന്‍, സുഷമ സുരേഷ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Related posts

തളിക്കുളത്ത് ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണം.

Sudheer K

കിഴുപ്പിള്ളിക്കരയിലെ ലഹരി-ഗുണ്ടാ മാഫിയകളെ അമർച്ച ചെയ്യണം – സി.പി.ഐ

Sudheer K

ഭാനുമതി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!