News One Thrissur
Updates

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ രാഷ്ട്രീയ ഗൂഢാലോചന: വി.എസ്. സുനിൽകുമാർ

അന്തിക്കാട്: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്തിക്കാട്ടെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ കുമാർ. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ. ബിജെപി സ്ഥാനാർഥി ആർഎസ്എസ്  നേതാക്കൾ ക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം.

Related posts

ചെന്ത്രാപ്പിന്നിയിൽ യുവതി തീ പൊള്ളലേറ്റ് മരിച്ചു

Sudheer K

മണലൂർ ഗോപിനാഥനെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു.

Sudheer K

കടപ്പുറം അഞ്ചങ്ങാടിയിൽ കടല്‍ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് തീരദേശവാസികള്‍ റോഡ് ഉപരോധിച്ചു

Sudheer K

Leave a Comment

error: Content is protected !!