News One Thrissur
Kerala

പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ. 

ചാവക്കാട്: പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ചാവക്കാട് സ്വദേശി പിടിയിൽ. ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ സവാദി(35)നെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

18,500 രൂപയും മൊബൈല്‍ഫോണും അതിഥി തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളെ ആക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ നിന്ന് സമാനരീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൊടകര സിഐ പി.കെ. ദാസ്, എസ്‌ഐ ഇ.എ. സുരേഷ്, എഎസ്‌ഐ മാരായ ആഷ്‌ലിന്‍, സജു പൗലോസ്, സിപിഒ ശ്രീജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

മതിലകത്ത്  ഡ്രൈ ഡേ ബാർ പൂട്ടിച്ച് എക്സൈസ്

Sudheer K

മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു.

Sudheer K

കുടിവെള്ളമില്ല: കാലികുടങ്ങളുമായി നാട്ടിക പഞ്ചായത്ത് ഓഫീസിനു മുന്നിൽ മഹിളാ കോൺഗ്രസ് സമരം

Sudheer K

Leave a Comment

error: Content is protected !!