News One Thrissur
Kerala

പടിയം സ്പോർട്സ് അക്കാദമി അഖില കേരള മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

അന്തിക്കാട്: പടിയം സ്പോര്‍ട്സ് അക്കാദമി കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് അഖില കേരള മെന്‍സ് ഡബിള്‍സ് 70+ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി ഷിബു പൈനൂര്‍, സി.വി. സാബു, ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ സുധന്‍ പളളിയില്‍,അജയന്‍ കൊച്ചത്ത് എന്നിവര്‍ സംസാരിച്ചു.

ഇ.വി. ദിനേഷ്, റിനീഷ് ചന്ദ്രന്‍, രഘു തൊപ്പിയില്‍, പ്രദീപ് പടിയത്ത്, യോഗനാഥന്‍ കരിപ്പാറ, ബിജു ഗോപി, ബാബു വൈക്കത്ത്, സുമേഷ് അപ്പുക്കുട്ടന്‍, ഷംസുദീന്‍, അബ്ദുള്‍ ഗഫൂര്‍, ബിനു എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി. വയനാട്, കണ്ണൂര്‍ തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുളള ഷാനു & ആകാശ് വിന്നേഴ്സ് കിരീടവും മലപ്പുറം ജില്ലയില്‍ നിന്നുളള നാസര്‍ & അരുണ്‍ റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.കണ്ണൂര്‍ ജില്ലയില്‍ നിന്നുളള നിഖില്‍ & പ്രശോഭ്, തൃശൂര്‍ ജില്ലക്കാരായ അരുണ്‍ദേവ് & സേവ്യര്‍ റാഫേല്‍ സെമി ഫൈനലിസ്റ്റുകളായി. ബെസ്റ്റ് പ്ലെയര്‍ ആയി ഷാനു തൃശൂരിനെ തെരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്റിലെ എമര്‍ജിംഗ് പ്ലെയറായി ഷാമില്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു.

Related posts

ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ വടക്കേക്കാട് സ്വദേശിയായ യു​വാ​വിനെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Sudheer K

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ 63 കാരനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

കാഞ്ഞാണിയൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടശ്ശാംകടവ് സ്വദേശി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!