തൃശൂർ: ഫർണിച്ചർ കടയിൽ തീപ്പിടുത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെൽ ഡെക്കർ എന്ന ഫർണീച്ചർ കടയിൽ ഇന്നു പുലർച്ചെ നാലിനാണ് തീ പിടുത്തമുണ്ടായത്. സംഭവത്തിൽ ഫർണിച്ചർ കട പൂർണ്ണമായും കത്തി നശിച്ചു.പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
next post