News One Thrissur
Kerala

റെക്കോർഡ് വിവാഹങ്ങൾ, ഗുരുവായൂരിൽ സെപ്തംബർ 8 ന് ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

ഗുരുവായൂർ: റെക്കോർഡ് നമ്പർ വിവാഹങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ. സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബർ  8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോർഡ് ബുക്കിംഗ്. ഓണത്തിന് മുൻപുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.

Related posts

വാടാനപ്പള്ളിയിൽ കച്ചവട സ്ഥാപനത്തിന്റെ മറവിൽ വിദേശമദ്യം വിൽപ്പന: പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

Sudheer K

കയ്‌പമംഗലം പഞ്ചായത്തിൽ പല ഭാഗത്തും കുടിവെളളമില്ല, റോഡിലെ വെളളക്കെട്ടിൽ കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

Sudheer K

അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്റ്റോപ്പിൽ ബസ്സിൽ നിന്നും വിദ്യാർഥിനിക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!