News One Thrissur
Kerala

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം.

മലപ്പുറം: പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ബേൺസ് ഐസിയുവിൽ മൂന്ന് പേരും ചികിത്സയിൽ കഴിയുകയാണ്. സാമ്പത്തിക ബാധ്യതയെ തുട‍ർന്നുള്ള ആത്മഹത്യാ ശ്രമമാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Related posts

മതിലകത്ത് നിന്നും ബുള്ളറ്റ് യാത്രക്കാരെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം: യുവാക്കളും പ്രതികളും പോലീസ് കസ്റ്റഡിയിൽ

Sudheer K

ചേറ്റുവ പാലത്തിനു മുകളിൽ ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്.

Sudheer K

അന്തിക്കാട്ടെ സ്കൂളിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം തേടി വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. 

Sudheer K

Leave a Comment

error: Content is protected !!