News One Thrissur
Kerala

എച്ച്1 എൻ1 ബാധിച്ച സ്ത്രീ മരിച്ചു.

അരിമ്പൂർ: എറവ് ആറാംകല്ലിൽ എച്ച്1 എൻ1 ബാധിച്ച സ്ത്രീ മരിച്ചു. കണ്ടംകുളത്തി ഫെർഡിനാൻ്റെ ഭാര്യ മീന ( 62 ) യാണ് മരിച്ചത്. ബുധനാഴച ഉച്ചതിരിഞ്ഞ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞയാഴ്ച ബാംഗ്ലൂരിൽ മകളുടെ അടുത്ത് പോയി നാലു ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മീനക്ക് പനി ആരംഭിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാം ദിവസമാണ് മീന മരണപ്പെടുന്നത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് എറവ് കപ്പൽ പള്ളിയിൽ നടക്കും. മക്കൾ: വിനസ്സ്, ബോബി. മരുമക്കൾ: നൈജോ, ജിത്തു.

Related posts

വയനാട് പ്രകൃതി ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി.

Sudheer K

ലാല അന്തരിച്ചു 

Sudheer K

വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!